Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hitachi

Wayanad

ത​ദ്ദേ​ശ ഉ​ട​മ​ക​ളു​ടെ ഭീ​ഷ​ണി : വ​യ​നാ​ട്ടി​ൽ ഇ​ത​ര സം​സ്ഥാ​ന ജെ​സി​ബി, ഹി​റ്റാ​ച്ചി ഉ​ട​മ​ക​ൾ സം​ഘ​ടി​ക്കു​ന്നു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഇ​ത​ര സം​സ്ഥാ​ന ജെ​സി​ബി, ഹി​റ്റാ​ച്ചി ഉ​ട​മ​ക​ൾ സം​ഘ​ടി​ക്കു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ളെ ജി​ല്ല​യി​ൽ പ്ര​വൃ​ത്തി ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യു​മാ​യി ത​ദ്ദേ​ശ ഉ​ട​മ​ക​ൾ രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ത​ദ്ദേ​ശീ​യു​ടെ ഭീ​ഷ​ണി അ​വ​ഗ​ണി​ച്ച് ജി​ല്ല​യി​ൽ പ്ര​വൃ​ത്തി തു​ട​രാ​നാ​ണ് ഇ​ത​ര സം​സ്ഥാ​ന ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം.

ഇ​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി ജെ​എ​സ്എ​സ് ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നു. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത് ത​ട​യു​ക​യും ഓ​പ്പ​റേ​റ്റ​ർ​മാ​രെ​യും സ​ഹാ​യി​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രേ ജെ​എ​സ്എ​സ് ജി​ല്ലാ നേ​തൃ​ത്വം ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. ഇ​ത​ര സം​സ്ഥാ​ന ജെ​സി​ബി, ഹി​റ്റാ​ച്ചി ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​രാ​തി​യി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ-​തൊ​ഴി​ലാ​ളി ക​ണ്‍​വ​ൻ​ഷ​നും ജെ​എ​സ്എ​സ് ജി​ല്ലാ ഘ​ട​കം ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ചേ​ർ​ത്തു. ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും യൂ​ണി​യ​ൻ രൂ​പീ​ക​രി​ക്കാ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ തീ​രു​മാ​ന​മാ​യി.

വ​യ​നാ​ട്ടി​ൽ 40 ഓ​ളം ഇ​ത​ര സം​സ്ഥാ​ന ജെ​സി​ബി, മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ളു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ൽ അ​ധി​ക​വും. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത് ക​ഴി​ഞ്ഞ 12ന് ​പ​ന​മ​രം കൂ​ളി​വ​യ​ലി​ലും 21ന് ​പു​ൽ​പ്പ​ള്ളി​യി​ലും 28ന് ​പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും ത​ദ്ദേ​ശ ഉ​ട​മ​ക​ൾ സം​ഘ​ടി​ച്ച് ത​ട​ഞ്ഞി​രു​ന്നു. കൂ​ളി​വ​യ​ലി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ചെ​റു​കാ​ട്ടൂ​രി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഉ​ട​മ എ. ​സേ​ട്ടു​വി​നെ(33) ത​ദ്ദേ​ശ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​ർ മ​ർ​ദി​ച്ചു. ഇ​ട​തു​കൈ​യ്ക്ക് പ​രി​ക്കേ​റ്റ് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യ സേ​ട്ടു പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സ​മ്മ​ർ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു.

ഈ ​മാ​സം 15നു​ശേ​ഷം ജി​ല്ല​യി​ൽ ക​ണ്ടു​പോ​ക​രു​തെ​ന്ന ഭീ​ഷ​ണി​യാ​ണ് ഇ​ത​ര​സം​സ്ഥാ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ ത​ദ്ദേ​ശ ഉ​ട​മ​ക​ൾ മു​ഴ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ജെ​എ​സ്എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ക​ട​ത്ത​നാ​ട​ൻ, ദാ​സ​ൻ പാ​ല​പ്പി​ള്ളി, കെ. ​മു​ഹ​മ്മ​ദ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ക​ന്പ​ള​ക്കാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ​വി​ടെ​യും തൊ​ഴി​ൽ ചെ​യ്യാ​നും ജീ​വി​ക്കാ​നു​മു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശ​ത്തെ​യാ​ണ് ചി​ല​ർ വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ത​ദ്ദേ​ശ ഉ​ട​മ​ക​ൾ വാ​ങ്ങു​ന്ന​തി​ലും കു​റ​ഞ്ഞ വാ​ട​ക​യാ​ണ് ഇ​ത​ര സം​സ്ഥാ​ന ഉ​ട​മ​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഇ​താ​ണ് ത​ദ്ദേ​ശ ഉ​ട​മ​ക​ൾ ഇ​ത​ര സം​സ്ഥാ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ തി​രി​ഞ്ഞ​തി​നു മു​ഖ്യ​കാ​ര​ണ​മെ​ന്ന് ജെ​എ​സ്എ​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ത​ന്നെ​യാ​ണ് ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും സ്വ​ത​ന്ത്ര​മാ​യും സു​ര​ക്ഷി​ത​മാ​യും ജോ​ലി ചെ​യ്യു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​ന് അ​വ​ശ്യ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു ജെ​എ​സ്എ​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ആ​രു​ടെ​യും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം മു​ത​ൽ പ്ര​വൃ​ത്തി ഇ​റ​ക്കു​മെ​ന്നും എ. ​സേ​ട്ടു​വും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മ​റ്റൊ​രു ഉ​ട​മ ഐ. ​രാ​ജു​വും പ​റ​ഞ്ഞു.

Latest News

Corehub Up